
മാനസിക പ്രശ്നങ്ങൾ, വിഷാദം, വികാരം, വിചാരം, സമ്മർദ്ദം പോലുള്ള നീറുന്ന പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാനുള്ള സഹായം നൽകുന്നു. വർദ്ധിത ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള കഴിവുകളെ വികസിപ്പിക്കുവാൻ സഹായിക്കുന്നു.
ദാമ്പത്യ ജീവിതത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും ആശയവിനിമയം സന്തോഷപ്രദമാക്കുന്നതിനും ഒപ്പം പരസ്പര ധാരണയും വിശ്വാസവും സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കുന്നതിനും മാനസിക സംഘർഷങ്ങളെ അതിജീവിക്കാനുമുള്ള ശാസ്ത്രീയ മാർഗങ്ങളെപ്പറ്റി പറഞ്ഞ് മനസ്സിലാക്കുന്നു.
കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ ശക്തിയെ ഉദ്ബോധിപ്പിച്ച് കുടുംബവഴക്കുകൾ ഇല്ലാതാക്കി സന്തുഷ്ട കുടുംബ ജീവിതത്തിന് സഹായിക്കുന്നു. ആശയവിനിമയം മെച്ചപ്പെടുത്തി മാതൃക കുടുംബം എന്ന സങ്കല്പത്തിലേക്ക് നയിക്കാനും ജീവിക്കാനുമുള്ള പ്രേരണ ഈ സ്ഥാപനം നൽകുന്നു.
കൗമാരക്കാരിൽ അന്തർലീനമായി കിടക്കുന്ന വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകളെ പരിപോഷിപ്പിച്ചെടുക്കുന്നു. സ്വത്വബോധം മാനസിക വികാസം സഹപാഠികളുമായുള്ള സഹവർത്തിത്വങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിൽ എന്നിങ്ങനെയുള്ള വ്യക്തിപരമായി കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നു. ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനും മാനസിക വെല്ലുവിളികളെ നേരിടാനും കൗമാരക്കാരെ സജ്ജരാക്കുന്നു.